Connect with us

india

‘മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണം’ ; റിപബ്ലിക്ക് ചാനലിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമര്‍ശം

Published

on

ഡല്‍ഹി: മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ മൂടിവെക്കാനല്ല ആവശ്യപ്പെടുന്നത്, മറിച്ച് സാധാരണക്കാര്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായി പ്രകോപനം ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യം അര്‍ണബിനെ ബോധ്യപ്പെടുത്തണമെന്നും ചീഫ് ജസറ്റിസ് അര്‍ണബിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വേയോട് പറഞ്ഞു.

ആരും നിയമത്തിന് അധീതരല്ലെന്നും മറ്റൊരാളുടെ അവകാശങ്ങൡ ഇടപെടാന്‍ യാതൊരു വിധത്തിലും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനോട് അര്‍ണബിനെ അറസ്റ്റ് ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു.

 

india

തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്

ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

Published

on

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.

സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.

Continue Reading

india

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

Published

on

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.

Continue Reading

india

യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു

ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

Published

on

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

Trending