കോഴിക്കോട്: ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്റര്‍ സി.കെ അബൂബക്കര്‍ അന്തരിച്ചു. രാമനാട്ടുകരയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്‌ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.