Connect with us

kerala

ആദ്യ ശുചിത്വ എക്സ്പോ: കൊച്ചി ഒരുങ്ങി

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കാനെത്തും. ഇതിന് പുറമേ മാലിന്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍, മാധ്യമപ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവരെല്ലാം എക്സ്പോയ്ക്കെത്തും. കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും നവീനവുമായ ശുചിത്വ-മാലിന്യ സംസ്കരണ പ്രദര്‍ശന-പഠന പ്രക്രീയയ്ക്കാണ് കൊച്ചി വേദിയാകുന്നത്.

Published

on

മാലിന്യസംസ്കരണരംഗത്തെ നൂതന സാങ്കേതിക വിദ്യ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ എക്സ്പോയ്ക്ക് ഒരുങ്ങി കൊച്ചി. തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 4 മുതല്‍ 6 വരെ കൊച്ചി മറൈൻ ഡ്രൈവിലാണ്. മാലിന്യ സംസ്കരണ രംഗത്തെ പുത്തൻ രീതികളും സാധ്യതകളും പരിചയപ്പെടുത്തുന്ന 101 സ്റ്റാളുകള്‍, 26 സാങ്കേതിക സെഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ലൈവ് ഡെമോകള്‍, വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ പങ്കുവെക്കുന്ന ഹാക്കത്തോൺ, സംരംഭകസമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മറൈൻ ഡ്രൈവില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് വേദി. അവസാന വട്ട ഒരുക്കങ്ങള്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി നേരിട്ടെത്തി വിലയിരുത്തി. കൊച്ചി മേയര്‍ കെ അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, എറണാകുളം ജില്ലാ വികസന കമ്മീഷണര്‍ ചേതൻ കുമാര്‍ മീണ, ശുചിത്വമിഷൻ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരൻ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫെബ്രുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എക്സ്പോ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്, ജര്‍മ്മൻ കോൺസുല്‍ ജനറല്‍ ആചിം ബര്‍ക്കാര്‍ട്ട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി വി പി ജോയ് ആമുഖ പ്രഭാഷണം നടത്തും. കൊച്ചി മേയര്‍ എം അനില്‍ കുമാര്‍, ഹൈബി ഈഡൻ എം പി, എംഎല്‍എമാരായ ടി ജെ വിനോദ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, നവകേരള കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി എൻ സീമ തുടങ്ങിയവര്‍ സംസാരിക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും 150ലേറെ പ്രമുഖരാണ് മൂന്ന് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന സെമിനാറുകളിലും പരിപാടികളിലും സംബന്ധിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കാനെത്തും. ഇതിന് പുറമേ മാലിന്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍, മാധ്യമപ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവരെല്ലാം എക്സ്പോയ്ക്കെത്തും. കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും നവീനവുമായ ശുചിത്വ-മാലിന്യ സംസ്കരണ പ്രദര്‍ശന-പഠന പ്രക്രീയയ്ക്കാണ് കൊച്ചി വേദിയാകുന്നത്.

Health

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണ ജോര്‍ജ്

ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു

Published

on

കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു.

കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

Continue Reading

crime

സൂര്യഗായത്രി വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്

പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു

Published

on

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

ബൈക്കില്‍ ടെമ്പോ ട്രാവലറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

Published

on

തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്‌കൂട്ടറിലിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്‌നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന്‍ ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. സ്‌കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗതയില്‍ വന്ന ടെമ്ബോട്രാവലര്‍ ജിഥിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ചമ്രവട്ടം സ്‌നേഹപാതയിലെ ബര്‍ഗ്ഗര്‍ മേക്കറായ ജിഥിന്‍, സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ട് താമസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. മംഗലം റോഡില്‍ നിന്ന് ജങ്ഷനിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അപകടം.

കണ്ണൂരില്‍ നിന്നും മലയാറ്റൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ടെമ്ബോട്രാവലര്‍. അപകടം നടന്നയുടന്‍ ജിഥിനെ ആലത്തിയൂരിലെ ഇമ്ബിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രക്കിടെ മരണപ്പെടുകയായിരുന്നു.

Continue Reading

Trending