വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരായ ഇ-മെയില്‍ വിവാദം വീണ്ടും അന്വേഷിക്കുന്നു. അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐയാണ് ഇക്കാര്യമറിയിച്ചത്. ഹിലരിയുടേതെന്ന് കരുതുന്ന ഇ-മെയിലുകള്‍ മറ്റൊരു സര്‍വറില്‍ കണ്ടെത്തിയതാണ് എഫ്ബിഐ അന്വേഷിക്കുന്നത്.

hilary_clinton_760x400

ഹിലരി ക്ലിന്റന്റെ അടുത്ത സഹായി ഹുമ അബൈദിന്റെ മുന്‍ ഭര്‍ത്താവിന്റെ ഇ-മെയില്‍ സെര്‍വറുകള്‍ പരിശോധിച്ചപ്പോഴാണ് ഹിലരിയുടെ ഇ-മെയിലുകള്‍ എഫ്ബിഐക്ക് ലഭിച്ചിരുന്നു. ഇതാണ് ഹിലരിക്ക് തിരിച്ചടിയായത്. മെയിലുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി അറിയിച്ചു. ഇക്കാര്യം അറിയിച്ച് കോമി യു.എസ് കോണ്‍ഗ്രസിന് കത്തയച്ചു. രഹസ്യസ്വഭാവമുള്ള മെയിലുകളാണോ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാവൂ എന്ന് എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞു.

hillary-clinton-thumbs-up

അന്വേഷണത്തെ സ്വാഗതം ചെയ്ത ഹിലരി എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എഫ്ബിഐ നടപടി ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വേകിയിരിക്കുകയാണ്.