ലോസ് ആഞ്ചലസ്: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ അന്തരിച്ചു. 94 വയസായിരുന്നു. എഴുപതിലേറെ വര്‍ഷം സിനിമാ രംഗത്തുണ്ടായിരുന്ന ക്ലോറിസ് ലീച്ച്മാൻ വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാലിഫോർണയയിലെ വസതിയിലായിരുന്നു അന്ത്യം.

1971ൽ ദ ലാസ്റ്റ് പിക്ചർ ഷോയിലെ അഭിനയത്തിന് സഹനടിക്കുള്ള ഓസ്കർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ക്ലോറിസിന്റെ ആദ്യചിത്രം 1947 ൽ പുറത്തിറങ്ങിയ കാർനേജി ഹാൾ ആണ്. കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചർ ഷോ, യെസ്റ്റർഡേ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൗ ആന്റ് ദെൻ, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈൻ, ദ വിമൺ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ.

എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവും സ്വന്തമാക്കിയിട്ടുണ്ട് ക്ലോറിസ്. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമിട്ട ചിത്രം.