അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ 13 വയസുകാരനെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കിയതായും പരാതി.

അലിഗഡ് ജില്ലയിലെ ലോധ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനായി മകനെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് അയച്ചതാണെന്ന് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ സമയത്ത് രണ്ട് പേര്‍ ചേര്‍ന്ന് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് സംഭവം ആരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തി കുട്ടിക്ക് 20 രൂപയും നല്‍കി. എന്നാല്‍, വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് പിതാവ് പറഞ്ഞു.