മലപ്പുറം: ഫാസിസത്തിനെതിരെ അവസാനം വരെ പോരാടിയ ഇ അഹമ്മദ് സാഹിബിന്റെ അനുസ്മരണ ചടങ്ങും കേന്ദ്രത്തിന്റെ വര്‍ഗീയ രാഷട്രീയത്തിനെതിരെയുള്ള കൂട്ടായ്മയായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലുണ്ടായത്. ഇത് ജനാധിപത്യ ചേരിക്ക് പകര്‍ന്ന ഊര്‍ജം ചെറുതല്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്്്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് സേഛാധിപത്യത്തിന്റെ പിടിയിലാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് ഒരു കൂട്ടായ്മയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സി.പി ബാവഹാജി, അബ്ദുറഹ്്മാന്‍ രണ്ടത്താണി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ ജനതാദള്‍ യു സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ജോണ്‍ , എം.എല്‍.എമാരായ അഡ്വ. കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, അഡ്വ.എം ഉമ്മര്‍, പി.ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം എന്നിവരും മുസ്്‌ലിംലീഗ് ജില്ലാ ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഷ്‌റഫ് കോക്കൂര്‍, എം.എ ഖാദര്‍, എം.അബ്ദുല്ല കുട്ടി, സി. മുഹമ്മദലി, പി.എ റഷീദ്, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി. മുത്തേടം, പി.പി സഫറുല്ല, പി.കെ.സി അബ്ദുറഹ്്മാന്‍, കെ.എം അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, ടി.പി ഹാരിസ്, വി.എ.കെ തങ്ങള്‍, നാലകത്ത് സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ.പി മറിയുമ്മ പ്രസംഗിച്ചു.