Connect with us

crime

പര്‍ദ ധരിച്ച വിദ്യാര്‍ഥികളുടെ ദൃശ്യങ്ങളുപയോഗിച്ച് വര്‍ഗീയ പ്രചാരണം; പൊലീസ് കേസെടുത്തു

വീഡിയോ പങ്കുവച്ചവരില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഉള്‍പ്പെട്ടിട്ടുണ്ട്.

Published

on

പര്‍ദ്ദ ധരിച്ച വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ് ബസ് തടഞ്ഞ ദൃശ്യങ്ങള്‍ വര്‍ഗീയ പ്രചാരണത്തിനുള്ള ആയുധമാക്കിയതിനെതിരെ കേസെടുത്ത് കേരളാ പൊലീസ്. കാസര്‍ഗോഡ് പൊലീസിന്റെ സൈബര്‍ വിഭാഗമാണ് പ്രഥമദൃഷ്ടിയാല്‍ സിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമമായ എക്‌സിലൂടെ വ്യാജപ്രചരണം ആദ്യമായി പങ്കുവച്ചുവെന്ന് കരുതുന്ന ‘എമി മേക്’ എന്ന പ്രൊഫൈലിനെതിരെ ഐ.പി.സി 153എ (മതവിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം) പ്രകാരമാണ് കേസ്. അതേസമയം, വീഡിയോ പങ്കുവച്ചവരില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഉള്‍പ്പെട്ടിട്ടുണ്ട്.

കോളേജിന് മുന്നില്‍ നിര്‍ത്താതെ പോയ ബസ് തടഞ്ഞ് ജീവനക്കാരോട് കയര്‍ത്ത വിദ്യാര്‍ഥിനികളുടെ വീഡിയോ, ഹിന്ദു സ്ത്രീയെ പര്‍ദ്ദ ഇടാന്‍ നിര്‍ബന്ധിക്കുന്നുവെന്നാക്കിയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കാസര്‍ഗോഡ് കന്‍സ വനിതാ കോളേജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ആഴ്ച മുന്‍പ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിയും ഭാഗമായിരുന്നു. വസ്തുതാന്വേഷണ സൈറ്റായ ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് പ്രചാരണമുണ്ടായി ഉടന്‍ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് അനില്‍ ആന്റണിയും മറ്റുള്ള പല പ്രൊഫൈലുകളും വ്യാജ പ്രചാരണ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.

കുമ്പള മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ ഭാസ്‌ക്കര നഗറില്‍ ഒക്ടോബര്‍ 22ന് നടന്ന സംഭവമായിരുന്നു വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. നിര്‍ത്താതെ പോയ ബസ് ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

ഇതിനിടെ പര്‍ദ്ദ ധരിച്ച ഒരുകൂട്ടം പെണ്‍കുട്ടികള്‍ സാരിയെടുത്ത ഒരു മധ്യവയസ്‌കയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ത്രീ പര്‍ദ്ദയിടാത്തതിന് അവരോട് തട്ടിക്കയറുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഒരിടത്ത് ബസില്‍ പര്‍ദയിടാതെ സഞ്ചരിച്ചതിന് മുസ്‌ലിം പെണ്‍കുട്ടികള്‍ തട്ടിക്കയറുന്നു’ എന്ന തലക്കെട്ടോട് കൂടിയായിരുന്നു കാസര്‍ഗോഡ് നിന്നുള്ള ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക എമി മേക് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് നിരവധി സംഘപരിവാര്‍ പ്രൊഫൈലുകള്‍ റീഷെയര്‍ ചെയ്യുകയായിരുന്നു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending