Connect with us

kerala

‘കമ്യൂണിസ്റ്റിന്റെ കയ്യില്‍ 2 തോക്കുകള്‍ ഉണ്ടായിരിക്കണം’; പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റര്‍

ജയരാജന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്

Published

on

കണ്ണൂര്‍: ജയരാജന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്. സാമൂഹ്യ മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്നതിനിടയില്‍ അഴീക്കോട് കാപ്പില്‍പീടികയില്‍ പി. ജയരാജന്‍ അനുകൂലികള്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇതോടെ നേതാക്കള്‍ക്കിടയിലെ വിഭാഗീയത അണികള്‍ക്കിടയിലും മറനീക്കി പുറത്തുവരികയാണ്.

ജയരാജന്റെ ചിത്രത്തിന് താഴെയായി ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണമെന്നും ഒന്ന് വര്‍ഗ ശത്രുവിന് നേരേയും രണ്ട് പിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇ.പി. ജയരാജനെ ഉദ്ദേശിച്ചാണ് ഈ വരികള്‍ എന്ന് വ്യക്തമാണ്. നേരത്തെ പി ജയരാജനെ പ്രകീര്‍ത്തിച്ചുകൊണ്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുള്ള സംഗീതആല്‍ബവും പിജെ ആര്‍മി പുറത്തിറക്കിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പിജെ ആര്‍മി പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരിച്ചുവരികയാണ്. വിവാദങ്ങള്‍ക്കു പിന്നില്‍ മാധ്യമങ്ങളാണെന്ന് നേതാക്കള്‍ പറയുമ്പോഴും അണികള്‍ ചേരി തിരിഞ്ഞു നിലപാട് വ്യക്തമാക്കുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വരെ ലഭിച്ചേക്കും

Published

on

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ വരെ ലഭിച്ചേക്കും.

ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കന്‍ ഗുജറാത്ത് തീരം, വടക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കാലവര്‍ഷക്കെടുതി; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് നാളെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്.

Published

on

സംസ്ഥാനത്ത് നാളെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും കോട്ടയത്തും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്. മുന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മഴക്ക് ഇപ്പോള്‍ നേരിയ ശമനമുണ്ട്.

Continue Reading

kerala

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ കണ്ടെത്തി

കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്.

Published

on

ഗൂഗ്ള്‍ മാപ്പ് നോക്കി പോകുന്നതിനിടെ വണ്ണാത്തിപ്പുഴയില്‍ ഒഴുകിപ്പോയ കാര്‍ മൂന്നാം ദിനം കണ്ടെത്തി. കാണാതായ മുക്കൂട് പാലത്തില്‍ നിന്ന് 300 മീറ്ററകലെ നിന്നാണ് കാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കരകവിഞ്ഞൊഴുകിയ പാലം കടക്കുന്നതിനിടെ കാനായി വണ്ണാത്തിപ്പുഴയില്‍ കാര്‍ ഒഴുകിപ്പോയത്. തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നപ്പോഴാണ് കാര്‍ കണ്ടത്തിയത്. വടംകെട്ടിയും മറ്റും കാര്‍ കരക്കെടുത്തു.

കാറിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശികളായ ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

Trending