Connect with us

kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമര്‍ശങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്താല്‍, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.

തന്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending