Connect with us

kerala

സി.പി.എം ഓഫീസ് നിര്‍മ്മാണം ചട്ടം ലംഘിച്ചതായി പരാതി

രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

Published

on

ശാന്തന്‍പാറയില്‍ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം ഭൂപതിവ് ലംഘിച്ചെന്ന് പരാതി. രണ്ടുതവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാര്‍ – കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിര്‍മ്മാണം.

ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളില്‍ എവിടേയും വീട് നിര്‍മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എന്‍.ഒ.സി. വേണം. എന്നാല്‍ സി.പി.എം. ശാന്തന്‍പാറ ഏരിയ കമ്മിറ്റി നിര്‍മ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എന്‍.ഒ.സി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. വില്ലേജ് ഓഫീസര്‍ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നല്‍കി. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പേരിലാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

kerala

സംസ്ഥാനത്ത് ബീഫിന് വില കൂടും

കന്നുകാലികള്‍ക്ക് വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Published

on

സംസ്ഥാനത്ത് മാംസ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് വ്യാപാരികള്‍. കന്നുകാലികള്‍ക്ക് വില കുത്തനെ കൂടിയ സാഹചര്യത്തിലാണ് മാംസ വില വര്‍ധിപ്പിക്കാന്‍ ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചത്. മെയ് 15 മുതല്‍ വില വര്‍ധനവ് നടപ്പാക്കാനാണ് തീരുമാനം.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ്് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ പി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.

 

Continue Reading

kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം നാളെ

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ അപ്രതീക്ഷിത പവര്‍കട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടാകുന്നത്.

ഉഷ്ണതരംഗത്തില്‍ സംസ്ഥാനം വെന്തുരുകയാണ്. ഒപ്പം വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്നു. അപ്രതീക്ഷിത ലോഡ് ഷെഡിങ്ങില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ്, പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നത്.

വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ പവര്‍കട്ട് വേണമെന്ന കെഎസ്‌ഇബിയുടെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ നിലവില്‍ ഉടന്‍ ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

താങ്ങാനാവാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ ആണ് കടന്നു പോവുന്നത്. ജൂണ്‍ പകുതിയാകും മുന്നേ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരും. ചരിത്രത്തിലാദ്യമായാണ് പീക്ക് ഡിമാന്‍ഡ് 5717 മെഗാ വാട്ടിലെത്തുന്നത്. സിസ്റ്റത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം ഉപഭോഗം ഉയരുന്നതാണ് അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കാനുള്ള കാരണം. ഇതിനുള്ള പ്രതിവിധിയും നാളെ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Continue Reading

Trending