Connect with us

kerala

കോഴിക്കോട് ഇതരസംസ്ഥാനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാളെ കടലില്‍ മുക്കിക്കൊന്നു

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ അസം സ്വദേശികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദുലു രാജബൊംശിയെന്ന അസം സ്വദേശിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം നടന്നത്.

കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയതിന് പിന്നാലെ കടലില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളായ മനോരഞ്ജന്‍ , ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്

. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

Published

on

ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് വിലക്ക്. കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സമിതി യോഗത്തിലേക്ക് ക്ഷണം ലഭിച്ചില്ല.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിനു ശേഷം മുതര്‍ന്ന നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് തൃശൂരില്‍ നടന്നുകൊണ്ടാരിക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, സി.കെ പത്മനാഭന്‍ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്.

Continue Reading

kerala

നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടന്‍ ഷൗക്കത്ത്

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്.

Published

on

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജന്‍ ന്നിവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും

ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

Published

on

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Continue Reading

Trending