രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ രൂക്ഷമായ പരിഹാസത്തിലൂടെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ രംഗത്തെത്തിയത്. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സര്‍ക്കാരിന് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘മോദി സര്‍ക്കാരിന് എന്റെ അഭിനന്ദനങ്ങള്‍… വികസന മുരടിപ്പിന്റെ നൂറ് ദിവസങ്ങള്‍ സമ്മാനിച്ചതിന്, ജനാധിപത്യം തുടര്‍ച്ചയായി അട്ടിമറിക്കുന്നതിന്, വിമര്‍ശനങ്ങളുന്നയിക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ കഴുത്ത് ഞെരിക്കുന്നതിന്, രാജ്യം ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടുന്നുപോകുമ്പോള്‍ ദിശാബോധവും ആസൂത്രണവും ഏറ്റവും ആവശ്യമായ സമയത്ത് ഇതിനൊന്നും നേതൃത്വം നല്‍കാന്‍ ആരുമില്ലാത്തതിന്’ രാഹുല്‍ ഗാന്ധി കുറിച്ചു.