ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും മോദിയുടെ വിശ്വസ്തയുമായി സ്മൃതി ഇറാനിക്കെതിരെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ്. എം.പി ഫണ്ട് വിനിയോഗത്തില്‍ സ്മൃതി അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു. എം.പി ഫണ്ടില്‍ നിന്ന് ടെണ്ടര്‍ നല്‍കാതെ ആറ് കോടി രൂപയുടെ പദ്ധതികള്‍ക്ക് സ്മൃതി അനുമതി നല്‍കിയതായാണ് ആരോപണം. ഇതിനെതിരെ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുര്‍ജേവാല ആരോപിച്ചു.