ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരെ തുറുപ്പുചീട്ടിറക്കി കോണ്‍ഗ്രസ്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്, വസുന്ധര രാജക്കെതിരെ ത്സാലവാര്‍ മണ്ഡലത്തില്‍ മത്സരിക്കും.

കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാനവേന്ദ്ര സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്ളത്.

സെപ്തംബറിലാണ് മാനവേന്ദ്ര സിങ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. മാനവേന്ദ്ര സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

നിരവധി നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയതും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.