ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കോണ്‍ഗ്രസ് മൂന്ന് പ്രധാന കമ്മിറ്റികള്‍ പ്രഖ്യാപിച്ചു. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവക്കായുള്ള മൂന്ന് കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്.

എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍, ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍.

പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് 19 അംഗ കമ്മിറ്റിയാണുള്ളത്. കേരളത്തില്‍ നിന്ന് ശശി തരൂരും ബിന്ദു കൃഷ്ണയും ഈ കമ്മിറ്റിയിലുണ്ട്. പ്രചാരണ കമ്മിറ്റിയില്‍ 13 അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വി.ഡി സതീശനാണ് ഈ കമ്മിറ്റിയിലുള്ളത്.

പ്രകടനപത്രിക സമിതി
മന്‍പ്രീത് ബാദല്‍, പി.ചിദംബരം, സുഷ്മിത ദേവ്, രജീവ് ഗൗഡ, ഭൂപേന്ദ്ര സിങ് ഹൂഡ, ജയറാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജകുമാരി, രഘുവീര്‍ മീന, ബാലചന്ദ്ര മുന്‍ഗേക്കര്‍, മീനാക്ഷി നടരാജന്‍, രജിനി പാട്ടില്‍, സാം പിട്രോഡ, സച്ചിന്‍ റാവു, തംറദ്വജ് സാഹു, മുകുള്‍ സാങ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി.

പ്രചാരണ സമിതി
ചരന്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിന്‍ഡ് ദെറോറ, കേത്കര്‍ കുമാര്‍, ഖേരാ പവന്‍, വി.ഡി സതീശന്‍, ആനന്ദ് ശര്‍മ്മ, ജയ്‌വീര്‍ ഷെര്‍ഗില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രണ്‍ദീപ് സുര്‍ജേവാല, മനീഷ് തിവാരി, പ്രമോദ് തിവാരി.