Culture
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍; സി.പി.എം നീക്കത്തിനൊപ്പം കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇംപീച്ച്‌മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സിലും ചര്‍ച്ച സജീവമാവുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംപീച്ച്‌മെന്റ് ചെയ്യുന്നതിലെ നിയമസാധ്യതകളെക്കുറിച്ചാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നിയമവിദഗ്്ധരുള്‍പ്പെടെ ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇംപീച്ച്‌മെന്റ് നീക്കത്തിനെ പിന്തുണക്കില്ലായിരുന്നുവെന്ന് മുന്‍ നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും നിയമപരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ നിയമമന്ത്രിയായിരുന്ന അശ്വനികുമാറും വീരപ്പമൊയ്‌ലിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു. വിഷയത്തെ ഗൗരവകരമായി കാണുന്നുവെന്നും ചര്‍ച്ച നടത്തിയെന്നും അശ്വനി കുമാര്‍ അറിയിച്ചു. അതേസമയം, മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വി നീക്കത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്സ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും താന്‍ അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഗൗരവകരമായ പ്രശ്‌നമാണെന്നും വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുന്‍ മന്ത്രി കൂടിയായ മനീഷ് തിവാരി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിലായിരിക്കും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം സി.പി.എം അവതരിപ്പിക്കുക. നേരെത്ത സിപിഎം ഇതിനുള്ള പ്രമേയം കൊണ്ടു വരുമെന്നു അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് പിന്തുണക്കുന്നതിനുള്ള യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍
-
kerala3 days ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി-ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാന്‍ തീരുമാനം
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു