മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഉജ്ജ്വല ജയം. 14135 വോട്ടുകള്‍ക്കാണ് ചിത്രകൂട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രിസ്സിന്റെ നിലന്‍ഷു ചതുര്‍വേദി ജയിച്ചു കയറിയത്.65 ശതമാനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി ശങ്കര്‍ ദയാലാല്‍ ത്രിപതിയായിരുന്നു മത്സരിച്ചത്. എന്നാല്‍ ശങ്കര്‍ ദയാലിനെ തരിപ്പണമാക്കി നിലന്‍ഷു ചതുര്‍വേദി കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ പ്രേം സിങിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ചിത്രകൂട്ട് മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. 2008ല്‍ കോണ്‍ഗ്രസ്സില്‍ നിന്നും സുരേന്ദ്ര സിങിലൂടെ ബി.ജെ.പി പിടിച്ചെടുത്ത സീറ്റില്‍ 2013ല്‍ പ്രേംസിങ് വിജയിക്കുകയായിരുന്നു. ഒമ്പതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അടക്കം 12 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.