ഇലക്ഷന്‍ ഫലം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കമെങ്കിലും സര്‍ക്കാരുണ്ടാക്കാനുള്ള മുന്‍കരുതലുകളെല്ലാം കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. ഇതിനായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കെ സി വേണുഗോപാല്‍ രാജസ്ഥാനിലെത്തി..

സ്വതന്ത്രന്മാരെക്കൂടി കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി സച്ചിന്‍ പൈലറ്റ് സ്വതന്ത്രരുമായി കൂടിക്കാഴ്ച തുടങ്ങി. ഒറ്റയ്ക്കു രാജസ്ഥാന്‍ ഭരിക്കാനുളള ഭൂരിപക്ഷം കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും, എന്നാലും ഭരണത്തിലേറുമ്പോള്‍ എല്ലാ ബിജെപി വിരുദ്ധരെയും കൂടെക്കൂട്ടണമെന്നാണ് ആഗ്രഹവുമെന്ന് സച്ചിന്‍ പറഞ്ഞു.