ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ്ആസന്നമായിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അലക്‌സാണ്ടര്‍ ഹെക്ക് ബി.ജെ.പിയിലേക്ക്. രാജിപ്രഖ്യാപിച്ച ഹെക്ക് ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹെക്ക് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരാണ് രാജി പ്രഖ്യാപിച്ചത്.

എന്‍.സി.പി പ്രതിനിധിയും രണ്ട് സ്വതന്ത്ര എം. എല്‍. എമാരും ഇതില്‍ ഉള്‍പ്പെടും. നേരത്തെ, ബി.ജെ.പിയില്‍ നിന്ന് ചേരി മാറി കോണ്‍ഗ്രസിലെത്തിയ ആളാണ് ഹെക്ക്. 1998, 2003, 2008 തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പ്രതിനിധിയായി ജയിച്ച ഹെക്ക് 2009ലാണ് കോണ്‍ഗ്രസിലെത്തിയത്. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെ അഞ്ച് ഉള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നു രാജിെവച്ചിരുന്നു. ഇവരില്‍ രണ്ടുപേര്‍ മന്ത്രിമാരാണ്. ഇവരെല്ലാവരും എന്‍.ഡി.എ സഖ്യത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ 60 അംഗ നിയമസഭയില്‍ 29 എം.എല്‍.എമാരുണ്ടായിരുന്ന സര്‍ക്കാറിന്റെ അംഗബലം 24 ആയി. എങ്കിലും സ്വതന്ത്രരുടെ പിന്തുണയുള്ളതിനാല്‍ മുകുള്‍ സാങ്മ സര്‍ക്കാരിന് ഭരണത്തില്‍ തുടരാനാകും. 17 സ്വതന്ത്രര്‍ കോ ണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് ബിജെപി. അടുത്തിടെ, ഷില്ലോങ് നോങ ്‌സ്റ്റോയ്ന്‍രോങ്‌ജെങ്‌ടോറ റോഡിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്.