crime
പ്രധാനമന്ത്രിയുടെ വരവ്; കൊച്ചിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി കൊച്ചിയിലെ പന്ത്രണ്ടോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. ഇനിയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
ഇതിന് മുന്‍പ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
crime
പെണ്‍കുട്ടിയെ വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വര്‍ഷം കഠിനതടവും പിഴയും

തിരുവനന്തപുരം: 14 വയസുള്ള പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയും ചെയ്ത കേസില്‍ രണ്ടാനച്ഛനായ അനീഷിന് 55 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് വിധി പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
സംഭവം നടന്നത് 2019-20 കാലഘട്ടത്തിലാണ്. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രതി കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം നാഗര്‍കോവിലിലേക്ക് താമസം മാറിയ ഇവര്‍, അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ കുട്ടിയെ പീഡിപ്പിച്ചു. കുട്ടി എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി മര്‍ദിച്ച ശേഷമാണ് പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. പിന്നീട് പ്രതി കുട്ടിയെ ആന്ധ്ര, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി അവിടെ വച്ചും പീഡനം തുടര്‍ന്നു.
മയക്കുമരുന്ന് കച്ചവടത്തിനാണ് പ്രതി പല സംസ്ഥാനങ്ങളിലും പോയത്. കുട്ടിയുടെ അമ്മയും മയക്കുമരുന്ന് കച്ചവടത്തിനായി കുട്ടിയെ ഭീഷണിപ്പെടുത്തി അയച്ചിരുന്നു. കുട്ടി അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി ക്രൂരമായി മര്‍ദിച്ചു. തിരുവനന്തപുരം തിരുമലയില്‍ താമസിക്കാനെത്തിയശേഷവും പീഡനം തുടര്‍ന്നു. ഇതേ തുടര്‍ന്ന് കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രതി ഒരു കൊലക്കേസിലും പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍, അഡ്വ. അരവിന്ദ് ആര്‍ എന്നിവര്‍ ഹാജരായി.
പൂജപ്പുര ഇന്‍സ്പെക്ടര്‍മാരായിരുന്ന വിന്‍സെന്റ് എംഎസ് ദാസ്, ആര്‍ റോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 29 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
crime
ബലാത്സംഗ ശ്രമം: ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവും യൂട്യൂബറുമായ സുബൈര്‍ ബാപ്പു അറസ്റ്റില്‍

ബലാത്സംഗ ശ്രമത്തിന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവും യൂട്യൂബറുമായ സുബൈർ ബാപ്പു അറസ്റ്റിൽ. വനിതാ ബി.ജെ.പി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യൂട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ എന്ന സുബൈർ ബാപ്പുവിനെയാണ് അറസ്റ്റ് ചെയ്തത്.
നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പരാതിക്കാരിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയതിനും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതിനുമാണ് കേസെടുത്തത്.
crime
പിറകെ നടന്ന് ശല്യം ചെയ്തു, 17കാരിയുടെ ക്വട്ടേഷനില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നല്‍കി കൊട്ടേഷന്‍ പ്രകാരമാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത് എന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം ജഡ്ജിക്കുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മുന്‍പരിചയക്കാരാണ് പെണ്‍കുട്ടിയും റഹീമും. സിനിമ മേഖലയില്‍ അവസരം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് റഹീം നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുവിനോട് യുവതി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് റഹീം ആക്രമിക്കപ്പെട്ടത്. റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ജഡ്ജിക്കുന്ന് പ്രദേശത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ നാട്ടുകാരാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.
-
india3 days ago
മുംബൈ സ്ഫോടനക്കേസ്; കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ ശവകുടീരത്തില്‍ കോടതി വിധി ഉറക്കെ വായിച്ച് കുടുംബം
-
india3 days ago
നാഗാലാന്‍ഡ് ബിജെപി ഉപമുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പിന്നാലെ മാധ്യമപ്രവര്ത്തകന് വെടിയേറ്റു
-
kerala3 days ago
തൃശൂരില്‍ ചുമര് ഇടിഞ്ഞുവീണ് 51കാരന് മരിച്ചു
-
More3 days ago
ഏഷ്യ കപ്പ് മത്സരങ്ങളുടെ സമയം മാറ്റി; തീരുമാനം യുഎഇയിലെ കടുത്ത ചൂട് മൂലം
-
india3 days ago
ഇപ്പോൾ വിജയ് യുടെ മുഖത്തടിക്കാൻ തോന്നുന്നുവെന്ന് നടൻ രഞ്ജിത്ത്
-
india3 days ago
‘കേന്ദ്ര സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍’: ജയറാം രമേശ്
-
kerala3 days ago
‘മുസ്ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു’; വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ’
-
india3 days ago
രാഹുല്‍ ഗാന്ധി ബിഹാറില്‍ നയിക്കുന്ന വോട്ട് ചോരി യാത്ര ഭാവിയില്‍ ചരിത്രമാകും; സജ്ജാദ് ഹുസൈന്