kerala
കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങിന് മണ്ഡലം എംപിക്കും എംഎല്‍എക്കും ക്ഷണമില്ല:ജനാധിപത്യ വിരുദ്ധമെന്ന്
പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുകയാണ് ബിരുദദാന ചടങ്ങ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും എംപി പ്രതികരിച്ചു.

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ (ഇന്ന്) ചൊവ്വാഴ്ച രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങില്‍ മണ്ഡലം എംപിക്കും എംഎല്‍എക്കും ക്ഷണമില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ യാതൊരു ക്ഷണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി പ്രോട്ടോകോള്‍ വിരുദ്ധമെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എംപി രാജ്മോഹന്‍ ഉണ്ണിത്താനും പെരിയ ഉള്‍ക്കൊള്ളുന്ന ഉദുമ എംഎല്‍എ അഡ്വ. സിഎച്ച് കുഞ്ഞമ്പുവും ആരോപിച്ചു.
പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുകയാണ് ബിരുദദാന ചടങ്ങ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും എംപി പ്രതികരിച്ചു. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്നും എംപി പ്രതികരിച്ചു. സര്‍വകലാശാല അധികാരികളുടെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഉദുമ മണ്ഡലം എംഎല്‍എ സിഎച്ച് കുഞ്ഞമ്പു സര്‍വകലാശാല വിസിക്ക് കത്തയച്ചു. കുറെകാലമായി അവലംബിക്കുന്ന മോശം സമീപനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എംഎല്‍എ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 3.30നാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങ്. പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി ഗോവിന്ദന് സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ.എം. മുരളീധരന് നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ സന്നിഹിതരാകും. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.
kerala
എല്‍ഡിഎഫില്‍ ഭിന്നത; കൊച്ചിയില്‍ മുന്നണി പരിപാടി വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും
ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.

കൊച്ചിയില്‍ എല്‍ഡിഎഫില്‍ ഭിന്നത. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തില്‍ വെവ്വേറെ നടത്തി സിപിഐയും സിപഎമ്മും.
ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം. സിപിഎം എല്‍ഡിഎഫ് ബാനറില്‍ തോപ്പുംപടി പ്യാരി ജങ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്.
india
മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന് ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.
kerala
കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന് അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി
ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന് അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മകന് തുടര്‍ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന് ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
kerala3 days ago
നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
india3 days ago
ജമ്മു കാശ്മീര്‍ മുന്‍ ലഫ്.ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala2 days ago
സ്കൂളുകളില്‍ ഓണപ്പരീക്ഷ 18 മുതല്‍ 29 വരെ
-
kerala2 days ago
‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’; അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ