Connect with us

kerala

വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ സി.പി.എം എംഎൽഎയുടെ മകൻ

ടികെ ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.

Published

on

ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖം നല്‍കയിപ്പോള്‍ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേര്‍. അഭിമുഖം നടക്കുമ്പോള്‍ മുന്‍ സി.പി.എം എം.എല്‍.എയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്‍ പിആര്‍ ഏജന്‍സി സിഇഒ വിനീത് ഹാന്‍ഡെയാണ്.

കെയ്‌സന്‍ പി.ആര്‍ ഏജന്‍സിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജന്‍സിയുമായി ബന്ധപ്പെട്ട രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ് പ്രതികരിച്ചു. എന്നാല്‍ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.

കെയ്‌സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖില്‍ പവിത്രനാണ് കെയ്സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജന്‍സിയുടെ പൊളിറ്റിക്കല്‍ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജന്‍സി മൂന്നാഴ്ച മുന്‍പും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്‍കിയിരുന്നു.

kerala

വടകരയിലെ ശ്മശാന റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

Published

on

കോഴിക്കോട് വടകര അക്ലോത്ത്‌നട ശ്മശാന റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചോറോട് സ്വദേശി ചന്ദ്രന്റേതാണ് (62) മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പാല് വാങ്ങാന്‍ പോയ സ്ത്രീ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ സംഭവ സ്ഥലത്തു നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

kerala

കോഴിക്കോട് വന്‍ തീപിടിത്തം; ആക്രിക്കട കത്തി നശിച്ചു

തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

Published

on

കോഴിക്കോട് പെരുമണ്ണയില്‍ വന്‍ തീപിടിത്തം. ഹോട്ടലിലും സമീപത്തുള്ള ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ എത്തി  തീയണക്കുകയായിരുന്നു. അതേസമയം തീപിടിത്തം അറിഞ്ഞ് സമീപത്തെ കെട്ടിടത്തില്‍ നിന്ന് ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.

ഹോട്ടലിന്‍ന്റെ പ്ന്‍ഭാഗത്തു നിന്ന്് തീ കത്തിപ്പടരുകയായിരുന്നു. പിന്നാലെ സമീപത്തുള്ള പള്ളിയിലേക്കും തീ പടര്‍ന്നു. സംഭവത്തില്‍ പള്ളിക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളിമാട് കുന്ന്, മീഞ്ചന്ത, ഫയര്‍‌സ്റ്റേഷനുകളില്‍ നിന്ന് എഴോളം യൂണിറ്റുകള്‍ എത്തി തീയണക്കുകയാണ് ചെയ്തത്.

Continue Reading

kerala

പത്തനംതിട്ട പീഡനം: 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

Published

on

പത്തനംതിട്ടയില്‍ പതിനെട്ടുകാരിയായ ദലിത് പെണ്‍കുട്ടി 13 വയസ്സുമുതല്‍ പീഡനത്തിന് ഇരയായ കേസില്‍ ഇതുവരെ് 29 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്ന് ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളും രജിസ്റ്റര്‍ ചെയ്തു. 28 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ പലതവണ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായാണ് സൂചന. പ്രദേശവാസിയായ പി ദീപു മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയതായാണ് സൂചന. ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണണമെന്ന ആഗ്രഹപ്രകാരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്യുന്നു. കാറില്‍ രണ്ടു പേര്‍ക്കൊപ്പം എത്തിയ ഇയാള്‍ കുട്ടിയെ മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ശേഷം ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ക്ക് പെണ്‍കുട്ടിയെ കൈമാറി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ചെന്നീര്‍ക്കര പ്രക്കാനത്തിന് സമീപം തോട്ടുപുറത്തുവെച്ചും പെണ്‍കുട്ടിയെ വാഹനത്തില്‍ വെച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായും കണ്ടെത്തി.

സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വെച്ചും അതിക്രമം നടന്നുവെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പ്രതികളേയും കണ്ടെത്തി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു കഴിഞ്ഞു. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം് കേസ് അന്വേഷിക്കുന്നു.

 

Continue Reading

Trending