Connect with us

kerala

കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ച സമ്മതിച്ച് വി സി

തിക്കും തിരക്കും, കുത്തനെയുള്ള ഇറക്കവുമാണ് അപകടകാരണം.

Published

on

കുസാറ്റ് അപകടത്തിലെ സംഘാടന വീഴ്ച സമ്മതിച്ച് വി സി പി.ജി ശങ്കരന്‍. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍കൂട്ടം പരിപാടി കാണാനെത്തി. അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നു. സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിനോട് വക്കാല്‍ പറഞ്ഞിരുന്നു. ഓദ്യോഗികമായി അറിയിച്ചോയെന്ന് പരിശോധിക്കും. തിക്കും തിരക്കും, കുത്തനെയുള്ള ഇറക്കവുമാണ് അപകടകാരണം. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. സിന്റിക്കേറ്റ് ഉപമസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതുദര്‍ശനത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റില്‍ പരിപാടി കാണാന്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്നാണ് വി സി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നു.

പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചു. പ്രോഗ്രാം തുടങ്ങാറായപ്പോള്‍ മഴ ചാറി തുടക്കുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അപ്പോള്‍ സ്റ്റെപ്പില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീഴുകയും മറ്റുള്ളവര്‍ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ മൂന്ന് പേര്‍ കുസാറ്റ് വിദ്യാര്‍ഥികളാണ്. ഒരാള്‍ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാര്‍ഥികള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാര്‍ത്ഥികളുടെ ചികിത്സാചെലവ് സര്‍വകലാശാല വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തില്‍ സംഘടകരുടെയും കോളജ് അധികൃതരുടെ മൊഴിയെടുക്കും. ഒദ്യോഗികമായ അറിയിപ്പ് ലഭിച്ചില്ലെന്നും തിക്കും തിരക്കും കണ്ടാണ് ഒരു ജീപ്പ് പൊലീസിനെ വിന്യസിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’: ജയസൂര്യ

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു.

Published

on

ലൈംഗികാതിക്രമ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടന്‍ ജയസൂര്യ. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ജയസൂര്യ പറഞ്ഞു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലുള്ള കേസില്‍ ചോദ്യം ചെയ്യലിന് നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.

അറസ്റ്റ് റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ജയസൂര്യ പറഞ്ഞു. കേസില്‍ നേരത്തെ സാങ്കേതികമായി ജയസൂര്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത്. 2008ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമ ചിത്രീകരണത്തിനിടെ തന്നെ അപമാനിച്ചുവെന്ന് ആലുവ സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടുമണിക്കൂറോളം ഒരു പാട്ടിന്റെ ചിത്രീകരണം മാത്രമാണ് നടന്നതെന്നും അതില്‍ പരാതിക്കാരിയ്ക്ക് അത്ര റോളുണ്ടായിരുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

2013ല്‍ നടന്ന ഒരു സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള കേസ് അടിസ്ഥാന രഹിതമാണെന്നും 2013ല്‍ ആ സിനിമ ഷൂട്ട് ചെയ്തിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകുമെന്നും നടന്‍ പറഞ്ഞു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ സിനിമാ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ശേഷം ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ യുവതി പരാതി നല്‍കിയത്. പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; ‘പി.പി. ദിവ്യക്കെതിരെ കേസെടുക്കണം’ – വി.ഡി സതീശന്‍

ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Published

on

സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ എ.ഡി.എം നവീന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ നവീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊലപാതകത്തിന് തുല്യമായ സംഭവമാണ് നടന്നതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ വന്ന് സ്ഥലംമാറി പോകുന്ന നവീന്‍ ബാബുവിനെതിരെ അപമാനകരമായ പരാമര്‍ശമാണ് ദിവ്യ നടത്തിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നായിരുന്നു പി.പി. ദിവ്യ സംസാരിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ടയില്‍ നവീന്‍ ബാബുവിനെ സ്വീകരിക്കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ ഒടുവില്‍ മരണവാര്‍ത്തയാണ് അറിയുന്നത്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്നതും കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഭരണത്തിന്റെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിഫലനമാണ് കണ്ണൂരിലെ നേതാവ് ഉദ്യോഗസ്ഥനോട് ചെയ്തതെന്നും പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

Continue Reading

kerala

സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്ക്

ഇന്ന് പവന് 200 രൂപ കുറഞ്ഞത് 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റെക്കോര്‍ഡ് ഉയരത്തില്‍ തുടര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞത് 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 4നാണ് സ്വര്‍ണവില 56,960 രൂപയായി കുതിച്ച് പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ നേരത്തെ കുറിച്ച റെക്കോര്‍ഡ് വിലയായ 56,960 രൂപയിലേക്ക് സ്വര്‍ണ്ണവില അതിവേഗം മടങ്ങി എത്തി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇന്ന് 200 രൂപ കുറഞ്ഞതോടെ 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില.

 

 

Continue Reading

Trending