Connect with us

News

ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ സമാധാനക്കരാറില്‍ ഒപ്പുവെച്ച് രാജ്യങ്ങള്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

Published

on

ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ ഉച്ചകോടിയില്‍ സമാധാനക്കരാര്‍ ഒപ്പിട്ടു. ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്‍ ഒപ്പുവെച്ചത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.

എന്നാല്‍, ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പങ്കെടുത്തില്ല. സമാധാന സമ്മേളനത്തില്‍ ഇരുപതിലധികം ലോകനേതാക്കളാണ് പങ്കെടുത്തത്. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു.

അതേസമയം ഗസ്സയില്‍ ജീവനോടെ ഉണ്ടായിരുന്ന മുഴുവന്‍ ഇസ്രായേലി ബന്ദികളെയും രണ്ട് ഘട്ടങ്ങളായി ഖാന്‍ യൂനിസ്, നെത്സരിം എന്നിവിടങ്ങളില്‍ വെച്ച് ഹമാസ് കൈമാറി. ആദ്യഘട്ടത്തില്‍ 7 പേരെയും രണ്ടാം ഘട്ടത്തില്‍ 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു.

മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേല്‍ സൈനിക ക്യാമ്പില്‍ എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 250 ഫലസ്തീന്‍ ബന്ദികളെ ഇസ്രായേലും വിട്ടയച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ പുനരുപയോഗ ഊര്‍ജ ചട്ടഭേദഗതി നടപ്പാക്കാന്‍ പ്രത്യേക ഏജന്‍സി; സൗരോര്‍ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം

പുനരുപയോഗ ഊര്‍ജ ചട്ടഭേദഗതിയുടെ നിര്‍വഹണ നിരീക്ഷണം, അവലോകനം, റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍, സൗരോര്‍ജ ഉല്‍പാദകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ ചുമതലകള്‍ ഈ ഏജന്‍സിക്ക് ഉണ്ടായിരിക്കും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സൗരോര്‍ജ ഉല്‍പാദന രംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കുന്നതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുനരുപയോഗ ഊര്‍ജ ചട്ടഭേദഗതിയുടെ നിര്‍വഹണ നിരീക്ഷണം, അവലോകനം, റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍, സൗരോര്‍ജ ഉല്‍പാദകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ ചുമതലകള്‍ ഈ ഏജന്‍സിക്ക് ഉണ്ടായിരിക്കും.

നിലവിലുള്ള ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ പ്രത്യേകമായി ചുമതലപ്പെടുത്തുന്നതാണ് സാധ്യത. റഗുലേറ്ററി കമീഷന്‍ അടുത്തിടെ പുറത്തിറക്കിയ ചട്ടഭേദഗതി ഉത്തരവില്‍ ഏജന്‍സിയുടെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. 2030ഓടെ സംസ്ഥാനത്തെ വൈദ്യുതോര്‍ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊര്‍ജത്തില്‍ നിന്ന് തന്നെ ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ ദീര്‍ഘകാല ലക്ഷ്യം.

സംസ്ഥാനത്തെ ജലവൈദ്യുത ഉല്‍പാദനശേഷിയെ സോളാര്‍ വൈദ്യുതി മറികടക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഏജന്‍സി രൂപീകരണ തീരുമാനം. കൂടാതെ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ‘ആര്‍.ഇ വെബ് പോര്‍ട്ടല്‍’ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ ആരംഭിക്കും.

വെബ് പോര്‍ട്ടലിന്റെ പരിപാലന ചുമതലയും ഏജന്‍സിക്കായിരിക്കും. പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, സാമഗ്രികളുടെ ചെലവ്, നടപടിക്രമങ്ങള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന രീതിയില്‍ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. ജോലികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും പ്രതീക്ഷിക്കുന്ന വിലയും ഇവിടെ ലഭ്യമാക്കും.

കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പോര്‍ട്ടലില്‍ ലഭ്യമാകും. കെ.എസ്.ഇ.ബിയുടെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും സംസ്ഥാന ഏജന്‍സിക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഡാറ്റ പിന്തുണയും നല്‍കണമെന്ന് റഗുലേറ്ററി കമീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

News

ഡി.എന്‍.എ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു

വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

Published

on

വാഷിങ്ടണ്‍: ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1953ലാണ് വാട്‌സണ്‍ ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയത്. ഈ മഹത്തായ ശാസ്ത്രകണ്ടുപിടിത്തത്തിന് 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്ക്, മൗറിസ് വില്‍ക്കിന്‍സ് എന്നിവരോടൊപ്പം വാട്‌സണിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.

ജെയിംസ് വാട്‌സന്റെ ഈ കണ്ടെത്തലാണ് ജെനിറ്റിക് എന്‍ജിനീയറിങ്, ജീന്‍ തെറാപ്പി, ബയോടെക്‌നോളജി തുടങ്ങിയ ശാസ്ത്രശാഖകളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചത്.

1928ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച വാട്‌സണ്‍, ചെറുപ്പത്തില്‍ തന്നെ അതുല്യമായ മികവ് തെളിയിച്ചു. ഒന്നാം ക്ലാസോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചിക്കാഗോ സര്‍വകലാശാലയിലും പിന്നീട് ഇന്‍ഡ്യാനാ സര്‍വകലാശാലയിലും വിദ്യാഭ്യാസം തുടര്‍ന്നു. ഡോ. സാല്‍വഡോര്‍ ലൂറിയയുടെ കീഴില്‍ നടത്തിയ ഗവേഷണഫലമായി വെറും 22-ാം വയസ്സില്‍ തന്നെ പി.എച്ച്.ഡി. നേടി.

തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ഗവേഷണം ആരംഭിക്കുകയും, അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ഡി.എന്‍.എ ഘടനയുടെ കണ്ടെത്തല്‍ ഉണ്ടായത്. പിന്നീട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും തുടര്‍ന്ന് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1968ല്‍ ലബോറട്ടറിയുടെ ഡയറക്ടറായും 1990ല്‍ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ തലവനുമായും വാട്‌സണ്‍ സേവനമനുഷ്ഠിച്ചു.

അതേസമയം, ജീവിതത്തിന്റെ അവസാനം ഘട്ടങ്ങളില്‍ വാട്‌സണ്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജാതിയും ബൗദ്ധികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Continue Reading

News

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും; നിര്‍ണായക പോരാട്ടം മംഗലപുരത്ത്

മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക.

കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടകയോട് ഇന്നിങ്സ് തോല്‍വി വഴങ്ങിയ കേരളത്തിന് ഇന്ന് നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളം നേടി വെറും രണ്ട് പോയിന്റ് മാത്രമാണ്. അതേസമയം, സൗരാഷ്ട്ര മൂന്ന് മത്സരവും സമനിലയില്‍ അവസാനിപ്പിച്ച് അഞ്ച് പോയിന്റുമായി മുന്നിലാണ്.

സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി കേരള ടീം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ നായനാറിനും ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തിക്കും ടീമില്‍ ഇടം ലഭിച്ചു. കെസിഎല്ലില്‍ മികവ് തെളിയിച്ച സിബിന്‍ പി ഗിരീഷും ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് മുന്‍ ഇന്ത്യന്‍ താരം ജയ്ദേവ് ഉനദ്ഘട്ട് നേതൃത്വം നല്‍കുന്ന ശക്തമായ സംഘമാണ് സൗരാഷ്ട്ര.

കേരള ടീം: മൊഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി, വരുണ്‍ നായനാര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ സുരേഷ്, അങ്കിത് ശര്‍മ്മ, ഹരികൃഷ്ണന്‍ എം യു, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, സിബിന്‍ പി ഗിരീഷ്.

Continue Reading

Trending