Connect with us

kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു, ഏഴുപേര്‍ക്ക് പരിക്ക്‌

അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Published

on

കൊട്ടാരക്കരയില്‍ ആംബുലന്‍സ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ സദാനന്ദപുരത്തു വച്ചു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തമ്പിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി.

തമ്പിയുടെയും ശ്യാമളയുടെയും മക്കളുള്‍പ്പെടെ 5 പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയില്‍ നാലുപേരും ഉണ്ടായിരുന്നു. സദാനന്ദപുരം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.

kerala

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; കളമശ്ശേരിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Published

on

കൊച്ചി കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍ പട്നായിക്കാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കര്‍ണാടകയില്‍ നിന്നും ലോറിയില്‍ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്ലാസ് ചെരിഞ്ഞതോടെ തൊഴിലാളി ലോറിക്കും ഗ്ലാസിനും ഇടയില്‍പെടുകയായിരുന്നു. പൊലീസ് എത്തി ഗ്ലാസ് മുറിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

Continue Reading

kerala

മട്ടന്നൂരില്‍ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.

Published

on

കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ ഉസ്മാന്‍ മഅ്ദനിയുടെയും ആയിഷയുടെയും മകന്‍ സി.മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ ഗേറ്റില്‍ സ്ഥാപിച്ച മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

Continue Reading

kerala

തൃശൂര്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്.

Published

on

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. പുറ്റെക്കരയില്‍ ഇന്ന് പുലര്‍ച്ചെ 5.30 നാണ് അപകടം നടന്നത്. കുന്ദംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ജീസസ്’ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എതിരെ വന്ന കാറില്‍ ബസ് ഇടിക്കുകയും ശേഷം മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയും ചെയ്തു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ -കുന്നംകുളം റോഡില്‍ ഗതാഗതം ഒരു മണിക്കുര്‍ സ്തംഭിച്ചു. ബസ് റോഡില്‍ നിന്നും ക്രെയിന് ഉപയോഗിച്ച് മാറ്റിയത്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending