റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ കോവിഡ് ബാധിതരുടെ എണ്ണം 791 മാത്രമാണ്. 779 രോഗബാധിതര്‍ സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ മരണനിരക്ക് അല്‍പം ഉയര്‍ന്നു. 34 പേരുടെ മരണം കൂടി ശനിയാഴ്ച രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 4049 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതനമാവുമായി.

ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842ഉം ആയി. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,041 ആയി കുറഞ്ഞു. ഇവരില്‍ 1470 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി.

റിയാദ് 2, ജിദ്ദ 5, മക്ക 5, ഹുഫൂഫ് 3, ത്വാഇഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 5, ഹഫര്‍ അല്‍ബാത്വിന്‍ 2, ജീസാന്‍ 1, ബെയ്ഷ് 1, മഹായില്‍ 1, സബ്യ 1, അല്‍നമാസ് 1, ഖുല്‍വ 1, റഫ്ഹ 2, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ശനിയാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദയിലാണ്, 65. മദീന 64, ദമ്മാം 46, ഹുഫൂഫ് 44, റിയാദ് 38, മുബറസ് 31, മക്ക 31, ഖത്വീഫ് 27, യാംബു 24, ജുബൈല്‍ 24, ജുബൈല്‍ 20, ഹാഇല്‍ 19 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 50,010 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,364,471 ആയി.