തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 3382 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2880 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത കേസുകള്‍ 405. ഇന്ന് 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പോസിറ്റീവ് ആയവര്‍: മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍കോട് 86, ഇടുക്കി 49.

നെഗറ്റീവ് ആയവര്‍: തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍കോട് 75.