തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം സ്വദേശികളാണ് മരിച്ചത്. എറണാകുളം കോതമംഗലം തോണിക്കുന്നേല്‍ ടി.വി.മത്തായി (67) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം തിരൂര്‍ തെയ്യാല സ്വദേശി ഗണേശന്‍ മരിച്ചു. വിദേശത്തുനിന്ന് എത്തിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ ഇന്നലെ മാത്രം സംസ്ഥാനത്ത് 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.