പാലക്കാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിനിയായ ആദിവാസി സ്ത്രീ മരിച്ചു. കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മരുതിയ്ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് ഏഴിന് മരുതിയെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ ആദ്യം പോസിറ്റീവും പിന്നീട് നെഗറ്റീവുമായിരുന്നു ഫലം.

ഇതേ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയില്‍ ഇന്നലെ പോസിറ്റീവ് സ്ഥിരീകരിയ്ക്കുക്കുകയായിരുന്നു.