ഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപന ഭീതി. ഡല്‍ഹിയില്‍ ഇന്നും 5000ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

ഇന്ന് 5,062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,665 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,86,706ആയി. 3,47,476 പേര്‍ക്ക് രോഗ മുക്തി. 32,719 ആക്ടീവ് കേസുകള്‍. ഇന്ന് 41 പേര്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 6,511.

തമിഴ്‌നാട്ടില്‍ ഇന്ന് 2,511 പേര്‍ക്കാണ് കോവിഡ്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,24,522 ആയി. 22,164 ആക്ടീവ് കേസുകള്‍. 6,91,236 പേര്‍ക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 11,122.