ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 6,073,348 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 96,000ലേറെപ്പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപന കണക്കില്‍ ആദ്യ പത്തിലുള്ള സംസ്്ഥാനങ്ങള്‍. കേരളം 12ാം സ്ഥാനത്താണ്.

രാജ്യത്ത് ഇനി 9,64,407 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്.രാജ്യത്തെ കോവിഡ് ബാധിതരില്‍ 5,013,367 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം കേരളത്തില്‍ കോവിഡ്് വ്യാപനം രൂക്ഷമാണ്. പ്രതിദിന കണക്കുകള്‍ ഓരോ ദിവസം കഴിയുമ്പോഴും കുത്തനെ ഉയരുകയാണ്.