Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3026 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 562 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 358 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 318 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 246 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 226 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 217 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 209 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 168 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 166 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 160 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 158 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 129 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 85 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 24 പേര്ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര് 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല് സ്വദേശി നെല്സണ് (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര് 5ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന് ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന് (80), കണ്ണൂര് തിരുവാണി ടെമ്പിള് സ്വദേശിനി വി. രമ (54), സെപ്റ്റംബര് 4ന് മരണമടഞ്ഞ തൃശൂര് ചെങ്ങള്ളൂര് സ്വദേശി ബാഹുലേയന് (57), എറണാകുളം സ്വദേശി സതീഷ്‌കുമാര് ഗുപ്ത (71), സെപ്റ്റംബര് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 29ന് മരണമടഞ്ഞ കണ്ണൂര് തലശേരി സ്വദേശി രമേശ് ബാബു (56), ആഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം മുളയറ സ്വദേശി മഹേഷ് (44), എറണാകുളം സ്വദേശി കെ.ഇ. ശ്രീധരന് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ കണ്ണൂര് കണ്ണപുരം സ്വദേശി മുനീര് (44), ആഗസ്റ്റ് 24ന് മരണമടഞ്ഞ കോഴിക്കോട് നടക്കാവ് സ്വദേശിനി അസ്മാബി (49), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 372 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 49 പേര് വിദേശ രാജ്യങ്ങളില് നിന്നും 163 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 2723 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 237 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 542 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 323 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 293 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 238 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 201 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 183 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 175 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 168 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 159 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 117 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 114 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 126 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 63 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 21 പേര്ക്കുമാണ് ഇന്ന് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
89 ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര് ജില്ലയിലെ 32, തിരുവനന്തപുരം ജില്ലയിലെ 19, എറണാകുളം ജില്ലയിലെ 12, മലപ്പുറം ജില്ലയിലെ 10, കാസര്ഗോഡ് ജില്ലയിലെ 5, കൊല്ലം, പത്തനംതിട്ട, തൃശൂര് ജില്ലകളിലെ 3 വീതവും, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ രണ്ട് സി.ഐ.എസ്.എഫ്. ജവാന്മാര്ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 389 പേരുടെയും, കൊല്ലം ജില്ലയില് നിന്നുള്ള 191 പേരുടെയും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 90 പേരുടെയും, ആലപ്പുഴ ജില്ലയില് നിന്നുള്ള 147 പേരുടെയും, കോട്ടയം ജില്ലയില് നിന്നുള്ള 133 പേരുടെയും, ഇടുക്കി ജില്ലയില് നിന്നുള്ള 12 പേരുടെയും, എറണാകുളം ജില്ലയില് നിന്നുള്ള 204 പേരുടെയും, തൃശൂര് ജില്ലയില് നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില് നിന്നുള്ള 59 പേരുടെയും, മലപ്പുറം ജില്ലയില് നിന്നുള്ള 159 പേരുടെയും, കോഴിക്കോട് ജില്ലയില് നിന്നുള്ള 145 പേരുടെയും, വയനാട് ജില്ലയില് നിന്നുള്ള 25 പേരുടെയും, കണ്ണൂര് ജില്ലയില് നിന്നുള്ള 106 പേരുടെയും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 92 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 23,217 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 68,863 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,850 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില് 1,80,963 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 17,887 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2076 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജെന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 19,33,294 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 1,85,137 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര് (കണ്ടൈന്മെന്റ് സോണ് സബ് വാര്ഡ് 14), തഴവ (വാര്ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര് (സബ് വാര്ഡ് 9, 11), നെല്ലനാട് (സബ് വാര്ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്ഡ് 13), കോട്ടയം ജില്ലയിലെ അയര്കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര് (സബ് വാര്ഡ് 6, 7, 8, 9), തൃശൂര് ജില്ലയിലെ പഞ്ചാല് (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്ഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാര്ഡ് 1, 15, 16), കരവാരം (സബ് വാര്ഡ് 6), അണ്ടൂര്കോണം (1), മാണിക്കല് (18, 19, 20), മാറനല്ലൂര് (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര് (4, 7, 10,11), വര്ക്കല മുന്സിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര് (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്ഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂര് മുന്സിപ്പാലിറ്റി (14), തൃശൂര് ജില്ലയിലെ ചേലക്കര (സബ് വാര്ഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പന്ചോല (സബ് വാര്ഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണില് നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില് 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

സിദ്ധാർഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല

Published

on

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർക്ക് സംഭവിച്ച വീഴ്ചകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗവർണർ. സർവകലാശാല അധികൃതരുടെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ സഹായിക്കും. ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളജിൽവെച്ച് സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

സിദ്ധാർഥിന്‍റെ മരണം തടയുന്നതിൽ സർവകലാശാല അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. കാമ്പസിലെ റാഗിങ്, മറ്റ് അക്രമസംഭവങ്ങൾ എന്നിവ തടയുന്നതിൽ സർവകലാശാല വൈസ് ചാൻസലർ, ഓഫീസർമാർ, അധികൃതർ എന്നിവർ പരാജയപ്പെട്ടെന്ന് ചാൻസലർ കണ്ടെത്തിയെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

kerala

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Published

on

തിരുവനന്തപുരം: ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

Trending