ഡല്‍ഹി: കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍. അതിനാല്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകുമെന്നും മുന്നറിയിപ്പു നല്‍കി. ഇത്തരം വൈറസുകള്‍ക്ക് വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാള്‍ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഇന്ത്യന്‍ വകഭേദമായ B. 1. 617 വൈറസിന് മൂന്ന് ജനിതക മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കേരളത്തിന് പുറമേ തമിഴ്‌നാടും രോഗവ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.