തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുന്നതിന്റെ സാഹചര്യത്തില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഏഴായിരത്തി നാന്നൂറ്റി നാല്‍പത്തിയഞ്ചുപേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികള്‍ തൊള്ളായിരം കടന്നു.
Be the first to write a comment.