ലണ്ടണ്‍: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടന്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും(വിദേശത്തുനിന്ന് എത്തുന്നതിന് ഒരുക്കിയ പ്രത്യേക സംവിധാനം) അടയ്ക്കാനാണ് തീരുമാനം.

ലോകത്ത് വിവിധ ഭാഗങ്ങളില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയതിനാലാണ് രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാഴാകാതിരിക്കാനാണ് നിയന്ത്രണം കടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാര്‍ക്കായിരിക്കും ഇനിമുതല്‍ പ്രവേശനാനുമതിയുണ്ടാകുക.