വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി നാല് ലക്ഷം ഡോസ് വാക്സീൻ കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്സീൻ രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്സിനേഷൻ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

കോവിഷീൽഡ് വാക്സീൻ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. നാളെ എറണാകുളം, കോഴിക്കോട് റീജിയണുകളിലേയ്ക്ക് വാക്സീൻ വിതരണം ചെയ്യും. കൊവാക്സിൻ 75000 ഡോസ് രാവിലെയെത്തി. നാളെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടു ലക്ഷമായി സ്റ്റോക്ക് ചുരുങ്ങിയതോടെ പല ജില്ലകളിലും പരിമിതമായ കേന്ദ്രങ്ങളിലാണ് ഇന്ന് കുത്തിവയ്പുണ്ടായിരുന്നത്.