വാഷിങ്ടണ്‍: അമേരിക്കയിലും അതിതീവ്ര കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ കണ്ടെത്തിയതിനേക്കാള്‍ മാരകമാണ് അമേരിക്കയിലെ വൈറസെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വേനല്‍ക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടി കേസ് അമേരിക്കയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് കാരണം പുതിയ വൈറസ് വകഭേദമാണെന്നാണ് സൂചന. അമേരിക്കന്‍ വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സാമൂഹിക അകലവും മാസ്‌കും ശീലമാക്കിയില്ലെങ്കില്‍ വലിയ അപകടമാണ് വരാന്‍ പോകുന്നതെന്നും വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു.