ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയതിനെക്കാള്‍ പകര്‍ച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ വിലക്കേര്‍പ്പെടുത്തി.