ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം. ഫുജിയാനില്‍ സെപ്തംബര്‍ 10നും 12നും ഇടയില്‍ പുതിയനിലെ 35 ഉള്‍പെടെ മൊത്തം 43 പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വീണ്ടുമൊരു വ്യാപനത്തിനുള്ള സാധ്യത മുന്നില്‍കണ്ട് നിയന്ത്രണം കര്‍ശനമാക്കി.

ചൈനയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫുജിയാനിലെ തിയറ്ററുകളും ജിമ്മുകളും അടച്ചു. സ്‌കൂളുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുതിയാനിലെ സ്‌കൂളുകള്‍ അടക്കാനും നിര്‍ദേശമുണ്ട്.

പുതിയന്‍ നഗരത്തിലെ ചിലരില്‍ നിന്നുള്ള സാമ്പിളുകളിലെ പ്രാഥമിക പരിശോധനയില്‍ രോഗികള്‍ക്ക് അതിവേ?ഗം പകരുന്ന ഡെല്‍റ്റ വേരിയന്റ് ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സിയാന്‍യൂ കൗണ്ടിയിലെ വിദ്യാര്‍ത്ഥികളിലാണ് പുതിയ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്.