കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. ചങ്ങനാശേറി കോതനല്ലൂര്‍ കണ്ണുകെട്ടിയില്‍ കുടുംബാംഗം ലൗലി മനോജ് (52) ആണ് മരിച്ചത്. ഹവല്ലി റോയല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്‌സായിരുന്നു.

മൂന്ന് വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പ് കോവിഡ് ബാധിതയായെങ്കിലും പിന്നീട് രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് മനോജ് മാത്യു നിരപ്പേല്‍. മക്കള്‍ മെല്‍വിന്‍, മേവിന്‍, മെലിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുവൈത്തില്‍ സംസ്‌കരിച്ചു.