തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സംസ്ഥാനത്ത് ഉണ്ടായത് 20,150 രോഗികളാണ്. 84 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ആഴ്കളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്ന വേഗത കൂടിയിട്ടുണ്ട് .കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള
27.4ല്‍ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കൊവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ ലാബുകള്‍, ആശുപത്രികള്‍ എന്നിവയുമായി ചര്‍ച്ച നടത്തണം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടി. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം എന്നും നിര്‍ദേശമുണ്ട്.

തടവുകാര്‍ക്ക് റിവേഴ്‌സ് ക്വറന്റീന്‍, ജീവനക്കാര്‍ക്ക് 3 ഷിഫ്റ്റ് ഉള്‍പ്പടെ . 10 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് 5 ദിവസം ഓഫ് നല്‍കണമെന്നാണഅ പുതിയ വ്യവസ്ഥ