ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. മൂന്ന് ലക്ഷത്തില്‍ കുറവ് കേസുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 17853 രോഗികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറില്‍ 4329 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 2,78,719 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുള്ള എണ്ണം 2,52,28,996 ആയി. നിലവില്‍ 33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

422436 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. രോഗമുക്തി നിരക്കില്‍ ഏറ്റവും കൂടിയ കണക്കുകളാണ് ഇത്.