ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 25,772 കേസും 189 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,30,96,718 ആയി. നിലവില്‍ 3,91,256 പേര്‍ ചികിത്സയില്‍ കഴിയുന്നു. 3,22,64,051 പേര്‍ രോഗമുക്തി നേടി. 4,41,411 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഇന്ത്യയിലാകെ 70,75,43,018 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47625 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.