തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2862 പേര്‍ക്ക് രോഗം മുക്തമായി. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആകെ 18 മരണങ്ങള്‍ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ്‌ കണക്കാണ് ഇന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് (824) ആണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ജില്ല. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 498 ആണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യ പ്രവർത്തകരാണ്. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍ 351, എറണാകുളം 351, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍കോട് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകള്‍.