തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതില്‍ 251 പേരുടെ ഉറവിടമറിയില്ല. 24 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആകെ 69,953 പരിശോധനകളാണ് ഇന്നു നടത്തിയത്.

അതേ സമയം 4832 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.