ന്യൂഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചതോടെ സംസ്ഥാനത്തെ 12 ജില്ലകളില്‍ ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരും. പത്തനംതിട്ട, കൊല്ലം ജില്ലകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാകുക.

ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഈ നിര്‍ദേശം വെച്ചത്. ബുധനാഴ്ച ചേരുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു.