ദോഹ: ഖത്തറില്‍ ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണഇക്കൂറിനിടെ രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 232 ആയി ഉയര്‍ന്നു.

9,971 പേരില്‍ നടത്തിയ പരിശോധനയില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് 2,762 പേര്‍ക്കാണ് നിലവില്‍ കോവിഡ് പോസിറ്റീവ്. 39 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.ഇതുവരെ 1,32,343 പേരില്‍ വൈറസ് സ്ഥിരീകരിച്ചതില്‍ 1,29,349 പേര്‍ രോഗമുക്തരായി. 9,71,199 പേരെയാണ് പരിശോധിച്ചത്.