തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് കേസെടുത്തത് 7968 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് 28 കേസുകളും രജിസ്റ്റര്‍ ചെയ്തു. 50 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി മൂന്ന്, തിരുവനന്തപുരം റൂറല്‍ രണ്ട്, ആലപ്പുഴ ആറ്, കോട്ടയം മൂന്ന്, ഇടുക്കി ഒന്ന്, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ ഏഴ്, തൃശൂര്‍ റൂറല്‍ രണ്ട്, പാലക്കാട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ ആറ്, കോട്ടയം എട്ട്, തൃശൂര്‍ റൂറല്‍ 31, പാലക്കാട് അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1392 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു.