അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിൽ ഇന്ന് 353 പേർക്ക് കോവിഡ് ബാധ കണ്ടെത്തി. 249 പേർക്ക് രോഗശമനമുണ്ടായി. നാല് പേരാണ് ഇന്ന് മരിച്ചത്.168 പേർക്ക് കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത റിയാദിലാണ് കൂടുതൽ കേസുകൾ. കിഴക്കൻ പ്രവിശ്യ 66 , മക്ക 38 , അൽബാഹ 23 , മദീന 14 , അൽ ഖസീം 12 , അൽജോഫ് 7, നജ്‌റാൻ 6 , അസീർ 6 , ഉത്തര അതിർത്തി 4 , ജിസാൻ 3, ഹയിൽ 3, തബൂക്ക് 3 എന്നിവിടങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്തു . ഇപ്പോൾ രാജ്യത്ത് 2515 പേർ ചികിത്സയിലുണ്ട്. ഇവരിൽ 427 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 370987 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 362062 ഉം മരണപെട്ടവരുടെ എണ്ണം 6410 ഉം ആയി.